Skip to main content
മാലിന്യമുക്തം നവകേരളം കങ്ങഴ ഗ്രാമപഞ്ചായത്തുതല കൺവൻഷൻ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്യുന്നു.

മാലിന്യമുക്തം നവകേരളം: കങ്ങഴയിൽ പഞ്ചായത്ത് കൺവൻഷൻ സംഘടിപ്പിച്ചു

കോട്ടയം: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി കങ്ങഴ ഗ്രാമപഞ്ചായത്തിൽ ഗ്രാമപഞ്ചായത്തുതല കൺവൻഷൻ സംഘടിപ്പിച്ചു. പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിച്ചു. 'എന്റെ കങ്ങഴ വൃത്തിയുള്ള കങ്ങഴ' എന്ന പേരിലാണ്    പഞ്ചായത്തുതല മാലിന്യമുക്തപ്രവർത്തങ്ങൾ നടപ്പാക്കുന്നത്. പഞ്ചായത്തിലെ 15 വാർഡുകളും മാലിന്യമുക്തമാക്കുകയാണ് ലക്ഷ്യം. ഡിസംബർ 31ന് കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തെ മാലിന്യമുക്തമണ്ഡലമായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായാണിത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. എസ്. റംലാബീഗം ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ  വത്സലകുമാരി കുഞ്ഞമ്മ മാലിന്യമുക്തപ്രതിജ്ഞ ചൊല്ലി കൊടുത്തു. പഞ്ചായത്ത് സെക്രട്ടറി മുഹമ്മദ് റഖീബ് പഞ്ചായത്തുതല റിപ്പോർട്ട് അവതരിപ്പിച്ചു. ഹരിത സഹായസ്ഥാപനമായ എസ്.ഇ.യു.എഫ്. പ്രതിനിധി മനോജ് മാധവൻ വിഷയാവതരണം നടത്തി. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ്. കെ. മണി, വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഹരിതകർമസേന അംഗങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, സാമുദായിക നേതാക്കൾ, ആശ- തൊഴിലുറപ്പ് പ്രവർത്തകർ, വിവിധ സ്‌കൂൾ-കോളജ് വിദ്യാർഥികൾ, പി.റ്റി.എ. ഭാരവാഹികൾ,അധ്യാപകർ, ഹരിതകേരളം, ശുചിത്വ മിഷൻ, കില പ്രതിനിധികൾ, വ്യാപാരി വ്യവസായി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

 

date