Skip to main content
ആയുഷ് ഹോമിയോപ്പതി വകുപ്പ് വാഴൂർ ഗ്രാമപഞ്ചായത്തുമായി ചേർന്ന് വനിതകൾക്കായി സംഘടിപ്പിച്ച ഷീ ഹെൽത്ത് കാമ്പയിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നിർവഹിക്കുന്നു.

വാഴൂരിൽ വനിതകൾക്കായി ആരോഗ്യകാമ്പയിൻ സംഘടിപ്പിച്ചു

കോട്ടയം: സുവർണജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആയുഷ് ഹോമിയോപ്പതി വകുപ്പ് വാഴൂർ ഗ്രാമപഞ്ചായത്തുമായി ചേർന്ന് വനിതകൾക്കായി 'ഷീ ഹെൽത്ത്' ആരോഗ്യ കാമ്പയിൻ നടത്തി.  കാമ്പയിന്റെ ഉദ്ഘാടനം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വാഴൂർ കമ്മ്യൂണിറ്റി ഹാളിൽ നിർവഹിച്ചു. ആയുഷ് ഹോമിയോപ്പതി വകുപ്പ് നടത്തുന്ന ഷീ ഹെൽത്ത് പദ്ധതി ആരോഗ്യരംഗത്ത് മികച്ച മാതൃകയാണെന്ന് ചീഫ് വിപ്പ് പറഞ്ഞു.
വാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.പി. റെജി അധ്യക്ഷത വഹിച്ചു. വാഴൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് വൈസ് പ്രസിഡന്റ് ഗീത എസ്. പിള്ള, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സിന്ധു ചന്ദ്രൻ, ചീഫ് മെഡിക്കൽ ഓഫീസർ ഡോ. ചാണ്ടി ഇ. ഡാനിയേൽ എന്നിവർ പ്രസംഗിച്ചു. കാമ്പയിന്റെ ഭാഗമായി മെഡിക്കൽ ക്യാമ്പുകൾ, ബോധവത്കരണ ക്ലാസുകൾ എന്നിവയും സംഘടിപ്പിച്ചു.

 

date