Skip to main content

മോട്ടോർ തൊഴിലാളി ക്ഷേമനിധി ഉടമാവിഹിതം അടയ്ക്കണം

കോട്ടയം: കേരളാ മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ രജിസ്റ്റർ ചെയ്ത വാഹന ഉടമകൾ വാഹന നികുതി അടയ്ക്കുന്നതിനു മുമ്പ് ക്ഷേമനിധി ഉടമാവിഹിതം അടയ്ക്കണമെന്ന് ബോർഡ് ചെയർമാൻ അറിയിച്ചു. ക്ഷേമനിധി ഉടമാവിഹിതം അടച്ചില്ലെങ്കിൽ ഒമ്പതു ശതമാനം പലിശ സഹിതം അടയ്‌ക്കേണ്ടി വരും. ഓൺലൈൻ മുഖേനയും ജില്ലാ ഓഫീസുകളിൽ കാർഡ് സൈ്വപ്പ് ചെയ്തും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ശാഖകളിലും അക്ഷയ, ജനസേവനകേന്ദ്രങ്ങൾ മുഖേനയും മൊബൈൽ ആപ്പിലൂടെയും വിഹിതം അടയ്ക്കാം.
 

date