Skip to main content

ജില്ലാതല ലോണ്‍മേള 18ന്

ആലപ്പുഴ: ലീഡ് ബാങ്കിന്റെ നേതൃത്വത്തില്‍ ജില്ലയിലെ വാണിജ്യ ബാങ്കുകളുമായി ചേര്‍ന്ന് 18ന് രാവിലെ 10.30 മുതല്‍ ജില്ലാതല ലോണ്‍ മേള നടത്തും. പുന്നപ്ര വടക്ക് പഞ്ചായത്തിലെ ഇ.എം.എസ്. കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന മേള എ.എം. ആരിഫ് എംപി ഉദ്ഘാടനം ചെയ്യും. ജില്ല കളക്ടര്‍ ഹരിത വി. കുമാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. 

വിവിധ ഗുണഭോക്താക്കള്‍ക്കുള്ള വായ്പ അനുമതി കത്തുകളും യോഗത്തില്‍ കൈമാറും. ഗുണഭോക്താക്കള്‍ക്ക് മുദ്ര, പിഎംഇജിപി, കെസ്രു, എംഎസ്എംഇ തുടങ്ങിയ സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത വായ്പകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. 

date