Skip to main content

പോസ്റ്റര്‍ രചന മത്സരം

ആലപ്പുഴ: അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനാചരണത്തിന്റെ ഭാഗമായി 13ന് 'ഞങ്ങളുടെ ദുരന്തനിവാരണം' എന്ന വിഷയത്തില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാതല പോസ്റ്റര്‍ രചന മത്സരം നടത്തുന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ജില്ല ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായാണ് മത്സരം നടത്തുന്നത്. സ്‌കൂളുകളില്‍ നടക്കുന്ന മത്സരത്തില്‍ നിന്നും തിരഞ്ഞെടുത്ത പോസ്റ്ററുകള്‍ 18ന് വൈകിട്ട് 5നകം drrdayalappuzha2023@gmail.com എന്ന വിലാസത്തില്‍ നല്‍കണം. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് സമ്മാനം. ഫോണ്‍: 9495003640.
 

date