Skip to main content

താല്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു

ആലപ്പുഴ: ചേര്‍ത്തല ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ നിന്നും 2024-26 വര്‍ഷങ്ങളിലേക്കുളള താല്ക്കാലിക സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിദ്യാഭ്യാസ യോഗ്യത, രജിസ്‌ട്രേഷന്‍ സീനിയോരിറ്റി, പ്രായം, മുന്‍ഗണന തുടങ്ങിയവ പാലിച്ചാണ് പട്ടിക തയ്യാറാക്കിയത്. 

ഉദ്യോഗാര്‍ത്ഥികള്‍ ഓണ്‍ലൈനായോ നേരിട്ടോ സീനിയോറിറ്റി ലിസ്റ്റ് പരിശോധിച്ച് ആക്ഷേപങ്ങളോ പരാതികളോ ഉളള പക്ഷം  തീര്‍പ്പാക്കുന്നതിനായി നവംബര്‍ 10 നകം അപേക്ഷകള്‍ സമര്‍പ്പിക്കണമെന്ന് എംപ്ലോയ്‌മെന്റ് ഓഫീസര്‍ അറിയിച്ചു. വെബ്‌സൈറ്റ്: www.eemployment.kerala.gov.in, ഇ-മെയില്‍: teectla.emp.lbr@kerala.gov.in ഫോണ്‍: 0478-2813038.

date