Skip to main content
വയലാറിൽ തൊഴിൽ പരിശീലന പദ്ധതിക്ക് തുടക്കം

വയലാറിൽ തൊഴിൽ പരിശീലന പദ്ധതിക്ക് തുടക്കം

ആലപ്പുഴ : യുവജനങ്ങൾക്ക് തൊഴിൽ പരിശീലന പദ്ധതിയുമായി വയലാർ ഗ്രാമപഞ്ചായത്ത്.  ചേർത്തല ഗവ.പോളിടെക്നിക്കുമായി ചേർന്ന്  പഞ്ചായത്തിൽ ആരംഭിക്കുന്ന സൗജന്യ ഹൃസ്വകാല തൊഴിൽ പരിശീലന പദ്ധതി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ് ഉദ്ഘാടനം ചെയ്തു. 

പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് 
ഓഫീസ് ഓട്ടോമേഷൻ, ഡാറ്റാ എൻട്രി തുടങ്ങിയ തൊഴിലധിഷ്ഠിത കോഴ്സുകളിൽ പരിശീലനം നൽകി സർട്ടിഫിക്കറ്റ്, പ്ലേസ്മെന്റിന് ആവശ്യമായ സഹായം തുടങ്ങിയവ ഉറപ്പാക്കും. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഓമന ബാനർജി അധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ് എം.ജി. നായർ, ജനപ്രതിനിധികളായ ബീനാ തങ്കരാജ്, ലീഷിനാ പ്രസാദ്, എ.കെ. ഷെരീഫ്, കെ. ബിനീഷ്, ജോൺ, ശ്രീജ തുടങ്ങിയവർ പങ്കെടുത്തു.

date