Skip to main content

കാഞ്ഞിരത്തിന്‍മൂട് - പാറപ്പാട് റോഡിന്റെ ഉദ്ഘാടനം  നാളെ

ആലപ്പുഴ: ചെങ്ങന്നൂര്‍ മണ്ഡലത്തിലെ കാഞ്ഞിരത്തിന്‍മൂട് - പാറപ്പാട് റോഡിന്റെ ഉദ്ഘാടനം 13ന് വൈകിട്ട് നാലിന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 3.08 കോടി രൂപ വിനിയോഗിച്ചാണ് റോഡ് നിര്‍മിച്ചത്. പെരിങ്ങാല വായനശാല ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷത വഹിക്കും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യസാന്നിധ്യമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍. പത്മാകരന്‍, മുരളീധരന്‍പിള്ള,  ജില്ലാ പഞ്ചായത്ത് അംഗം ഹേമലത മോഹന്‍, കെഎസ്‌സിഎംഎംസി ചെയര്‍മാന്‍ എം.എച്ച് റഷീദ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആര്‍ രാധാഭായി, മുളക്കുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രമാ മോഹന്‍, ജനപ്രതിനിധികളായ ബീന ചിറമേല്‍, സ്മിത അജയന്‍, പി.എം സനീഷ്, സുധ ഷാജി, കെ.പി പ്രദീപ്, പിഡബ്ല്യുഡി റോഡ് വിഭാഗം സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ വി.ആര്‍ വിമല തുടങ്ങിയവര്‍ പങ്കെടുക്കും

date