Skip to main content

റെസ്റ്റ് ഹൗസ് കാന്റീന്‍ ഉദ്ഘാടനം നാളെ

ആലപ്പുഴ: ചെങ്ങന്നൂര്‍ കല്ലിശ്ശേരി റെസ്റ്റ് ഹൗസ് കാന്റീന്റേയും കെട്ടിടത്തിന്റെയും ഉദ്ഘാടനം 13ന് വൈകിട്ട് 5 മണിക്ക് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് നിര്‍വഹിക്കും. ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. റസ്റ്റ് ഹൗസിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനായി പൊതുമരാമത്ത് വകുപ്പില്‍ നിന്നും 35 ലക്ഷം രൂപ വിനിയോഗിച്ചാണ് കാന്റീന്‍ നിര്‍മിച്ചത്. 15 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മിച്ച ശുചിമുറി കെട്ടിടത്തിന്റെയും ഉദ്ഘാടനം മന്ത്രി നിര്‍വഹിക്കും. 

കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യ സാന്നിധ്യമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.വി സജന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ വത്സല മോഹന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം രശ്മി സുഭാഷ്,  പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബീന ബിജു, പൊതുമരാമത്ത് കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ എല്‍. ബീന, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ ഐ. റംലബീവ്, മറ്റ് ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

date