Skip to main content

മഠത്തില്‍ കടവ് പാലത്തിന്റെ ഉദ്ഘാടനം നാളെ

ആലപ്പുഴ: ചെങ്ങന്നൂര്‍ മഠത്തില്‍ കടവ് പാലത്തിന്റെ ഉദ്ഘാടനം 13ന് വൈകിട്ട് 6.30ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 11.8 കോടി രൂപ വിനിയോഗിച്ചാണ് ചെന്നിത്തല- ബുധനൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മഠത്തില്‍ കടവ് പാലം നിര്‍മിച്ചത്. 

ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാന്‍ അധ്യക്ഷനാകും. കൊടിക്കുന്നില്‍ സുരേഷ് എംപി മുഖ്യ സാന്നിധ്യമാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി, ചെങ്ങന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം സലിം, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പുഷ്പലത മധു, വിജയമ്മ ഫിലേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ വത്സല മോഹന്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി. സുകുമാരി, ബുധനൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. രാമകൃഷ്ണന്‍, ജില്ല പഞ്ചായത്ത് അംഗങ്ങളായ ഹേമലത മോഹന്‍,  ആതിര, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ആര്‍. മോഹനന്‍,  ബ്ലോക്ക് പഞ്ചായത്തംഗം എ. രാജേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പ്രവീണ്‍ കാരാഴ്മ, ശാന്ത ഗോപകുമാര്‍, രാജി ബാബു, മുന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍. സുധാമണി, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി. വിശ്വംഭര പണിക്കര്‍, പൊതുമരാമത്ത് പാലം വിഭാഗം സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ദീപ്തി ഭാനു തുടങ്ങിയവര്‍ പങ്കെടുക്കും.

date