Skip to main content
സേഫ് പദ്ധതി: പ്രഖ്യാപനം നടത്തി

സേഫ് പദ്ധതി: പ്രഖ്യാപനം നടത്തി

ആലപ്പുഴ: സേഫ് പദ്ധതി പ്രകാരം തകഴി, എടത്വ പഞ്ചായത്തുകളില്‍ നവീകരിച്ച വീടുകളുടെ പ്രഖ്യാപനം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിന്‍സി ജോളി നിര്‍വഹിച്ചു. പട്ടികജാതി വികസന വകുപ്പിന്റെ സേഫ് പദ്ധതി 2022-23 പ്രകാരമാണ് വീടുകള്‍ നവീകരിച്ചു നല്‍കിയത്. 

സാമ്പത്തിക പ്രതിസന്ധി മൂലം പാതിവഴിയില്‍ നിര്‍മാണം നിലച്ച പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങളുടെ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ എസ്.സി, എസ്.ടി. വകുപ്പിലൂടെ  നടപ്പാക്കുന്ന പദ്ധതിയാണ് സേഫ്. എടത്വ ഗ്രാമപഞ്ചായത്തില്‍ ആദ്യഘട്ടത്തില്‍ 7 വീടുകളും തകഴിയില്‍ 5 വീടുകളുമാണ് പൂര്‍ത്തീകരിച്ചത്.

ചടങ്ങില്‍ തകഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എസ്. ശ്രീകാന്ത്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ജയശ്രീ വേണുഗോപാല്‍, മദന്‍ ലാല്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു, എടത്വ ഗ്രാമപഞ്ചായത്തംഗം ദീപ, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date