Skip to main content

മനംനിറച്ച് മാറഞ്ചേരി പഞ്ചായത്ത് ഭിന്നശേഷി കലോത്സവം

വ്യത്യസ്തമായ കഴിവുകളുള്ള കുട്ടികൾക്ക് അവ പ്രകടിപ്പിക്കാൻ വേദിയൊരുക്കുകയെന്ന ലക്ഷ്യത്തോടെ മാറഞ്ചേരി ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. 'പ്രചോദന' എന്ന പേരിൽ മുക്കാല സൽക്കാര കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച പരിപാടി പി. നന്ദകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ അധ്യക്ഷത വഹിച്ചു. പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ സിന്ധു മുഖ്യാഥിതിയായി. ഗായകൻ സലീം കോടത്തൂർ, അവതാരകൻ വിമോജ് മോഹൻ, ഗായകരായ മനു മഹേഷ്, ധന്യാ അജിത് കുമാർ തുടങ്ങിയവർ വിശിഷ്ടാഥിതികളായി. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അബ്ദുൾ അസീസ്, സ്ഥിരം സമിതി അധ്യക്ഷരായ ലീന മുഹമ്മദാലി, ബൽക്കീസ്, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി ഷിഹാബ്, പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

date