Skip to main content

ബഡ്‌സ് വിപണനമേളയും കുടുംബ സംഗമവും

പൊന്നാനി നഗരസഭാ ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലെ വിദ്യാർഥികൾ നിർമിച്ച ഉത്പന്നങ്ങളുടെ വിപണനമേളയും കുടുംബ സംഗമവും നടന്നു. പൊന്നാനി ആർ.വി പാലസിൽ നടന്ന പരിപാടി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ബഡ്‌സിലെ വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും ചേർന്ന് നിർമിച്ച ശുചീകരണ ഉത്പന്നങ്ങൾ, കുട, തുണി സഞ്ചി, ചന്ദനത്തിരി എന്നിവയാണ് വിൽപ്പനക്കായി ഒരുക്കിയത്.
നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ രജീഷ് ഊപ്പാല, ഷീന സുദേശൻ, ടി. മുഹമ്മദ് ബഷീർ, വാർഡ് കൗൺസിലർമാരായ എ. അബ്ദുൽസലാം, അശോകൻ വെള്ളാനി, ഫർഹാൻ, സി.ഡി.എസ് ചെയർപേഴ്‌സൺ എം. ധന്യ, പി.ടി.എ പ്രസിഡന്റ് മർവ്വ റഷീദ്, ബഡ്സ് അധ്യാപിക ജസീല എന്നിവർ സംബന്ധിച്ചു.

date