Skip to main content

'എന്റെ തൊഴിൽ എന്റെ അഭിമാനം', 'തൊഴിലരങ്ങത്തേക്ക്': പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ഇന്ന്

 
കേരള നോളെജ് ഇക്കോണമി മിഷന്റെ 'എന്റെ തൊഴിൽ എന്റെ അഭിമാനം 2.0', 'തൊഴിലരങ്ങത്തേക്ക്' പദ്ധതികളുടെ ഭാഗമായി പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ കോഴിക്കോട് റീജിയണൽ യോഗം (ഒക്ടോബർ 18) ഇന്ന് രാവിലെ പത്തിന് കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ ചേരും.
കാസർഗോഡ്, കണ്ണൂർ, വയനാട്, മലപ്പുറം, കോഴിക്കോട് ജില്ലകൾ ഉൾപ്പെടുന്നതാണ് കോഴിക്കോട് റീജിയണൽ. കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിക്കുന്നത്.  
കേരള ഗ്രാമപഞ്ചായത്ത് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി കെ.കെ രാജീവൻ അധ്യക്ഷത വഹിക്കും. നോളെജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ. പി. എസ് ശ്രീകല ആമുഖ പ്രഭാഷണം നടത്തും.

date