Skip to main content

എൽ.ബി.എസിൽ തൊഴിലധിഷ്ഠിത കോഴ്സുകൾ

നന്ദാവനത്ത് പ്രവർത്തിക്കുന്ന എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി തിരുവനന്തപുരം കേന്ദ്രത്തിൽ കമ്പ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിങ് ആൻഡ് ജി. എസ്.ടി യൂസിങ് ടാലി, ഡേറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ (ഇംഗ്ലീഷ് &മലയാളം) തുടങ്ങിയ കോഴ്‌സുകൾ ഒക്ടോബർ 30 ന് ആരംഭിക്കുന്നു. ഒക്ടോബർ 29 വരെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാമെന്ന് എൽ.ബി. എസ് ഡയറക്ടർ അറിയിച്ചു. കോഴ്‌സ് സമയം, ഫീസ് എന്നീ വിവരങ്ങൾക്കായി  http://lbscentre.kerala.gov.in സന്ദർശിക്കാവുന്നതാണ്. ഫോൺ 0471 2560333.

date