Skip to main content

ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു

ബേഠി ബച്ചാവോ ബേഠി പഠാവോ പദ്ധതിയുടെ ഭാഗമായി ജില്ലാ ഭരണകൂടവും ജില്ലാ വനിതാശിശു വികസന ഓഫീസും സംയുക്തമായി ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കുട്ടായി എം.എം.എം.എച്ച്.എസ്.എസ് സ്‌കൂളിൽ സംഘടിപ്പിച്ച പരിപാടി മംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി കുഞ്ഞുകുട്ടി ഉദ്ഘാടനം ചെയ്തു. മംഗലം പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി റാഫി അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടർ സുമിത് കുമാർ താക്കൂർ മുഖ്യപ്രഭാഷണം നടത്തി. ചൈൽഡ് ഹെൽപ് ലൈൻ പ്രൊജക്ട് കോർഡിനേറ്റർ സി. ഫാരിസ ശൈശവ വിവാഹനിരോധന ബോധവത്കരണ ക്ലാസെടുത്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസ് സീനിയർ സൂപ്രണ്ട് കെ.ഷീബ, ഐ.സി.ഡി.എസ് സൂപ്പർവൈസർ സി.ആതിര, മംഗലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ നഫീസ മോൾ, പ്രധാനധ്യാപകൻ സി.ബിന്ദുലാൽ, മറ്റ് സ്‌കൂൾ അംഗങ്ങളും വിദ്യാർഥിനികളും  ഹബ്ബ് ടീം അംഗങ്ങളായ അഞ്ജു, ജിജി, സിനി എന്നിവരും പരിപാടിയിൽ പങ്കെടുത്തു.

പറവണ്ണ ജി.വി.എച്ച്.എസ്.എസ് സ്‌കൂളിൽ നടന്ന പരിപാടി വെട്ടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് നൗഷാദ് നെല്ലാഞ്ചേരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റിയാസ് ബാബു അധ്യക്ഷത വഹിച്ചു. തിരൂർ സബ് കളക്ടർ സച്ചിൻ കുമാർ യാദവ് മുഖ്യപ്രഭാഷണം നടത്തി.
ചടങ്ങിൽ അണ്ടർ 19 വുമൺ ടി-20 ഇന്ത്യൻ ക്രിക്കറ്റ് ടീം അംഗമായ സി.എം.സി നജ്ലയെ മൊമന്റൊ നൽകി ആദരിച്ചു. ചൈൽഡ് ഹെൽപ് ലൈൻ പ്രൊജക്ട് കോർഡിനേറ്റർ സി.ഫാരിസ ശൈശവ വിവാഹനിരോധന ബോധവത്‌രണ ക്ലാസെടുത്തു. ജില്ലാ വനിതാ ശിശുവികസന ഓഫീസ് സീനിയർ സൂപ്രണ്ട് കെ.ഷീബ, തിരൂർ സി.ഡി.പി.ഒ  റംല ബീഗം, പി.ടി.എ പ്രസിഡന്റ് കാസിം പറവണ്ണ, നുസൈബാനു, എസ്.എം.സി ചെയർമാൻ കുഞ്ഞിമരക്കാർ, ജി.വി.എച്ച്.എസ്.എസ്  പ്രിൻസിപ്പൽ എൻ.കെ ബൈജു, വി.എച്ച്.എസ്.എസ് പ്രിൻസിപ്പൽ ഇൻചാർജ് പി.മുഹമ്മദ് ഇസ്മയിൽ തുടങ്ങിയവർ പങ്കെടുത്തു.

date