Skip to main content

ആയിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന വൈപ്പിൻ ഉപജില്ല ശാസ്ത്രമേളക്ക് തുടക്കം 

 

വൈപ്പിൻ വിദ്യാഭ്യാസ ഉപജില്ലയിലെ  ശാസ്ത്ര - സാമൂഹ്യശാസ്ത്ര - ഐ.ടി - പ്രവൃത്തി പരിചയമേളക്ക് തുടക്കമായി. ഞാറക്കൽ ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ മേളയുടെ ഉദ്ഘാടനം  കെ.എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ നിർവഹിച്ചു.

നിർമിത ബുദ്ധിയുടെ കാലത്ത് ശാസ്ത്രമേളകൾക്ക് നിർണായക പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. മികവിന്റെ മേളകളായി ഇവ ഉയരണം. അതിനുതക്ക വിധത്തിലാണ് ഉപജില്ല മേളയുടെ സംഘാടനമെന്നും എംഎൽഎ പറഞ്ഞു.

13 ഹൈസ്കൂളുകളിലും  44 എൽ.പി, യു.പി സ്കൂളുകളിലും നിന്നുമായി ആയിരത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന മേള മൂന്നു സ്‌കൂളുകളിലായാണ് നടക്കുന്നത്. ഗണിത, സാമൂഹ്യ ശാസ്ത്ര, ഐടി മേളകൾ ജി.വി.എച്ച്.എസ്.എസിലും ശാസ്ത്രമേള എൽ.എഫ്.എച്ച്.എസിലും പ്രവൃത്തിപരിചയമേള സെന്റ് മേരീസ് യു.പി.എസിലുമാണ്.

ഉദ്ഘാടന സമ്മേളനത്തിൽ ഞാറക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് മിനി രാജു അധ്യക്ഷയായി. വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് തുളസി സോമൻ മുഖ്യപ്രഭാഷണം നടത്തി. വൈപ്പിൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷൈന മോൾ, ജനറൽ കൺവീനർ പി.എൻ ഉഷ, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ സുബിരാജ്, വി.എച്ച്.എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ ലീജിയ തുടങ്ങിയവർ സംസാരിച്ചു.

date