Skip to main content

മാലിന്യമുക്തം നവകേരളം യൂസര്‍ ഫീ കളക്ഷനില്‍ 100 ശതമാനം നേടിയ പഞ്ചായത്തുകളിലെ ഹരിതകര്‍മ്മ സേനകളെ ആദരിക്കും

മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ ഭാഗമായി യൂസര്‍ ഫീ കളക്ഷനില്‍ 100 ശതമാനം നേടിയ പഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനകളെ ജില്ലാതലത്തില്‍ ആദരിക്കാന്‍ ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ തീരുമാനം. യൂസര്‍ ഫീ കളക്ഷനില്‍ 100 ശതമാനം നേടിയ പഞ്ചായത്തുകളിലെ ഹരിത കര്‍മ്മ സേനാംഗങ്ങളെ ഉള്‍പ്പെടുത്തി ഒക്ടോബര്‍ അവസാനത്തോടെ ജില്ലാതല സംഗമം നടത്തും. പ്രാദേശിക എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനം ശക്തമാക്കാനും യോഗത്തില്‍ തീരുമാനമായി.
ഇതിന് പുറമേ മാലിന്യ സംസ്‌കരണത്തില്‍ 20 ശതമാനത്തില്‍ താഴെ നില്‍ക്കുന്ന 30 ഗ്രാമപഞ്ചായത്തുകളുടെ യോഗം ഒക്ടോബര്‍ 19 ന് രാവിലെ 10.30 നും ജില്ലയിലെ എന്‍.എസ്.എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍മാരുടെ യോഗം ഉച്ചയ്ക്ക് രണ്ടിനും ഡി.ആര്‍.ഡി.എ ഹാളില്‍ നടത്താനും തീരുമാനിച്ചു.
തദ്ദേശ സ്വയംഭരണ ജോയിന്റ് ഡയറക്ടറുടെ ചേംബറില്‍ നടന്ന ജില്ലാ ക്യാമ്പയിന്‍ സെക്രട്ടറിയേറ്റ് യോഗത്തില്‍ ജോയിന്റ് ഡയറക്ടര്‍ വി. പ്രദീപ് കുമാര്‍, കില ജില്ലാ ഫെസിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന്‍, നവകേരളം കര്‍മ്മ പദ്ധതി ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി, ശുചിത്വ മിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.ജി. അഭിജിത്ത്, സെക്രട്ടറിയേറ്റ് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.
 

date