Skip to main content

പട്ടികജാതി ദുര്‍ബല വിഭാഗക്കാര്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്ക് അപേക്ഷിക്കാം

മലമ്പുഴ ബ്ലോക്ക് പരിധിയിലുള്ള പഞ്ചായത്തുകളില്‍ താമസിക്കുന്ന പട്ടികജാതി വിഭാഗത്തിലെ നായാടി, ചക്ലിയ/അരുന്ധതിയാര്‍, കള്ളാടി, വേടന്‍ തുടങ്ങിയ ദുര്‍ബല വിഭാഗക്കാര്‍ക്ക് സ്വയംതൊഴില്‍ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ബാങ്ക് വായ്പയുടെ അടിസ്ഥാനത്തില്‍ 100 ശതമാനം സബ്‌സിഡിയോടെ വ്യക്തിഗത സ്വയംതൊഴില്‍ സംരംഭകര്‍ക്ക് പരമാവധി മൂന്ന് ലക്ഷം രൂപയും ഗ്രൂപ്പ് സ്വയം തൊഴില്‍ സംരംഭകര്‍ക്ക് പരമാവധി അഞ്ച് ലക്ഷം രൂപയും അനുവദിക്കും. യോഗ്യത ഏഴാം ക്ലാസ്. പ്രായപരിധി 18 നും 50 നും മധ്യേ. വരുമാന പരിധി ബാധകമല്ല.
താത്പര്യമുള്ളവര്‍ അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുടെ പകര്‍പ്പ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പദ്ധതി റിപ്പോര്‍ട്ട്, എസ്.ജി.എസ്.വൈ ലോണ്‍ വാങ്ങിയിട്ടില്ല എന്ന ബന്ധപ്പെട്ട ഓഫീസറുടെ സാക്ഷ്യപത്രം, അപേക്ഷകന്റെ ഫോട്ടോ എന്നിവയുടെ മൂന്ന് സെറ്റ് സഹിതം മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണമെന്ന് മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പട്ടികജാതി വികസന ഓഫീസര്‍ ഗ്രേഡ് 1 അറിയിച്ചു. സഹായത്തിനായി പട്ടികജാതി പ്രമോട്ടര്‍മാരെ സമീപിക്കാം. അപേക്ഷാഫോമിനും കൂടുതല്‍ വിവരങ്ങള്‍ക്കും മലമ്പുഴ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുമായി ബന്ധപ്പെടാം. ഫോണ്‍: 8547630132
 

date