Skip to main content

ബ്ലോക്ക്തല മണ്ണ് ശേഖരണം

ചെറായി സഹോദരന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ബ്ലോക്ക്തല മണ്ണ് ശേഖരണം നെഹ്‌റു യുവകേന്ദ്ര,  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍,  വിവിധ സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റുകള്‍ എന്നിവയുടെ നേതൃത്വത്തില്‍ നടത്തി. അമൃതകലശ യാത്ര പഞ്ചായത്ത് മെമ്പര്‍ ഉഷാ സോമന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യൂത്ത് വാളന്റീയര്‍ ഗോഡ്വിന്‍ രാജു അധ്യക്ഷതവഹിച്ചു.  ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ശ്രീദേവി പള്ളിപ്പുറം, ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഉഷാ സോമന്‍,  എന്‍.എസ്.എസ് ഓഫീസര്‍ സലീം,  പ്രസീജാ എന്നിവര്‍ പ്രസംഗിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ സലീം പ്രതിജ്ഞ ചൊല്ലികൊടുത്തു.  ബ്ലോക്കിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും എം.ജി.എന്‍.ആര്‍.ഇ.ജി.എസ് ഓഫീസര്‍മാരുടെയും എന്‍.എസ്.എസ് യൂണിറ്റുകളുടെയും പങ്കാളിത്തം ശ്രദ്ധേയമായി.

date