Skip to main content

നാല് ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ: 68.39 കോടിയുടെ ഭരണാനുമതി

            സംസ്ഥാനത്തെ 4 ആശുപത്രികൾക്ക് പുതിയ കെട്ടിടങ്ങൾ നിർമ്മിക്കുന്നതിന് 68.39 കോടി രൂപയുടെ നബാർഡ് ധനസഹായത്തിന് ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം നേമം ശാന്തിവിള താലൂക്ക് ആശുപത്രി 22.24 കോടിപാലക്കാട് മലമ്പുഴ മണ്ഡലം എലപ്പുള്ളി താലൂക്ക് ആശുപത്രി 17.50 കോടിതൃശൂർ ഗുരുവായൂർ മണ്ഡലം ചാവക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി 10.80 കോടിമലപ്പുറം കുറ്റിപ്പുറം താലൂക്ക് ആശുപത്രി 17.85 കോടി രൂപ എന്നിങ്ങനെയാണ് അനുവദിച്ചത്. നടപടിക്രമങ്ങൾ പാലിച്ച് എത്രയും വേഗം നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

            നേമം താലൂക്ക് ആശുപത്രിയുടെ മുഖഛായ മാറ്റുന്ന തരത്തിലുള്ള 6 നില കെട്ടിമാണ് നിർമ്മിക്കുന്നത്. സെല്ലാർ ബ്ലോക്കിൽ സി.എസ്.എസ്.ഡി.എക്സ്റേ റൂംമെഡിക്കൽ ഗ്യാസ്പാർക്കിഗ് എന്നിവയും ഗ്രൗണ്ട് ഫ്ളോറിൽ 6 കിടക്കകളുള്ള ഒബ്സർബേഷൻ റൂംലാബ്നഴ്സിംഗ് സ്റ്റേഷൻ7 ഒ.പി. മുറികൾവെയിറ്റ് ഏരിയഫാർമസിസ്റ്റോർ എന്നിവയുമുണ്ടാകും. ഒന്നാം നിലയിൽ ഗൈനക് ഒപിഅൾട്രാസൗണ്ട് സ്‌കാൻഗൈനക് പ്രീചെക്ക് ഏരിയഒഫ്ത്താൽ യൂണിറ്റ്എൻസിഡി യൂണിറ്റ്ദന്തൽ യൂണിറ്റ്അഡ്മിനിസ്ട്രേഷൻഡയബറ്റിക് ഒപിടിബി ഡയഗ്‌നോസിസ് യൂണിറ്റ്വെയിറ്റിംഗ് ഏരിയസ്റ്റാഫ് റൂം എന്നിവയുംരണ്ടാം നിലയിൽ 10 കിടക്കകളുള്ള ഡയാലിസിസ് യൂണിറ്റ്ആർ.ഒ. പ്ലാന്റ്വാർഡുകൾ എന്നിവയും മൂന്നാം നിലയിൽ 8 കിടക്കകളുള്ള സ്ത്രീകളുടയും പുരുഷൻമാരുടേയും ഐസൊലേഷൻ വാർഡുകൾ10 കിടക്കകളുള്ള സ്ത്രീകളുടയും പുരുഷൻമാരുടേയും ജനറൽ വാർഡുകൾ എന്നിവയും നാലാം നിലയിൽ ഒഫ്ത്താൽമിക് ഓപ്പറേഷൻ തീയറ്റർജനറൽ ഓപ്പറേഷൻ തീയറ്റർറിക്കവറി റൂംപോസ്റ്റ് ഒപി വാർഡ്5 കിടക്കകളുള്ള മെഡിക്കൽ ഐസിയു എന്നിവയുമുണ്ടാകും.

            എലപ്പുള്ളി താലൂക്ക് ആശുപത്രിയിൽ 5 നിലകളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ കാഷ്വാലിറ്റിഒബ്സർവേഷൻഇസിജിഎക്സ്റേമൈനർ ഓപ്പറേഷൻ തീയറ്റർഫാർമസിലോൺട്രി എന്നിവയും ഒന്നാം നിലയിൽ 5 ഒപി റൂംഓഫീസ്ഗൈനക് ഒപിഓപ്പറേഷൻ തീയറ്റർഅനസ്തേഷ്യ റൂം എന്നിവയും രണ്ടാം നിലയിൽ മേജർ ഓപ്പറേഷൻ തീയറ്റർഅനസ്തീഷ്യ റൂംപോസ്റ്റ് ഓപ്പറേറ്റീവ് റിക്കവറി റൂംപ്രീ ഒപിലേബർ റൂമുകൾ എന്നിവയും മൂന്നാം നിലയിൽ പീഡിയാട്രിക് വാർഡ്ആന്റിനാറ്റൽ വാർഡ്പോസ്റ്റ്നാറ്റൽ വാർഡ്സ്ത്രീകളുടേയും പുരുഷൻമാരുടേയും വാർഡുകൾഐസൊലേഷൻ വാർഡുകൾനാലാം നിലയിൽ അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്കോൺഫറൻസ് ഹാൾ എന്നിവയുമുണ്ടാകും.

            ചാവക്കാട് താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രിയിൽ 2 നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ 14 ഒബ്സർവേഷൻ കിടക്കകളോട് കൂടിയ കാഷ്വാലിറ്റിഡോക്ടർമാരുടേയും നഴ്സുമാരുടേയും മുറിഫാർമസിവെയിറ്റിംഗ് ഏരിയഎക്സ്റേമൈനർ ഓപ്പറേഷൻ തീയറ്റർ എന്നിവയും ഒന്നാം നിലയിൽ ലാബ്ബ്ലഡ് ഡൊണേഷൻ സെന്റർ4 കിടക്കകളുള്ള ഐസിയുഐസൊലേഷൻഭൂമികഫിലാറിയൽ യൂണിറ്റ്ഐസിടിസിഎൻടിഇഎഫ് റൂം എന്നിവയും സജ്ജമാക്കും.

            കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ 4 നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഗ്രൗണ്ട് ഫ്ളോറിൽ കാഷ്വാലിറ്റിഫാർമസി3 ഒപി റൂംഎക്സ്റേഫാർമസി എന്നിവയും ഒന്നാം നിലയിൽ 2 മേജർ ഓപ്പറേഷൻ തീയറ്ററുകൾമൈനർ ഓപ്പറേഷൻ തീയറ്റർഅനസ്തേഷ്യ റൂംഐസിയുപോസ്റ്റ് ഒപി വാർഡ്ലേബർ ഐസിയുറിക്കവറി റൂംവിശ്രമമുറി എന്നിവയുംരണ്ടാം നിലയിൽ 14 കിടക്കകളുള്ള പീഡിയാട്രിക് വാർഡ്2 ഗൈനക് ഒപിഒഫ്ത്താൽ യൂണിറ്റ്മൂന്നാം നിലയിൽ 16 കിടക്കകളുള്ള സ്ത്രീകളുടേയും കുട്ടികളുടേയും വാർഡുകൾ6 മറ്റ് മുറികൾസ്റ്റോർ എന്നിവയുമുണ്ടാകും.

പി.എൻ.എക്‌സ്4947/2023

date