Skip to main content

നിയമസഭാ പുസ്തകോത്സവം: ക്വിസ് മത്സരങ്ങളുടെ സമയക്രമം പുതുക്കി

            കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവം രണ്ടാം പതിപ്പിന്റെ ഭാഗമായി സ്കൂൾ, കോളജ് വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കുമായി യഥാക്രമം 2023 നവംബർ 2, 3, 4 തീയതികളിൽ നിയമസഭാ സമുച്ചയത്തിൽ വച്ച് നടത്താന നിശ്ചയിച്ചിരുന്ന ക്വിസ് മത്സരങ്ങളുടെ സമയക്രമം പുതുക്കി നിശ്ചയിച്ചു.

            സ്കൂൾ വിദ്യാർഥികളുടെ പ്രിലിമിനറി മത്സരം നവംബർ ഒന്നിന് രാവിലെ 10.30നും മെയിൻ ഉച്ചയ്ക്ക് 12നു നടക്കും. കോളജ് വിദ്യാർഥികളുടെ പ്രിലിമിനറി മത്സരം നവംബർ അഞ്ചിന് രാവിലെ 10.30നും മെയിൽ ഉച്ചയ്ക്ക് രണ്ടിനും നടക്കും. പൊതുജനങ്ങൾക്കായുള്ള പ്രിലിമിനറി മത്സരം നവംബർ നാലിന് വൈകിട്ട് മൂന്നിനും മെയിൻ രാത്രി ഏഴിനും നടക്കും.

പി.എൻ.എക്‌സ്4948/2023

date