Skip to main content

കാഴ്ചയുടെ മഹോത്സവമൊരുക്കി കേരളീയം കലാവിരുന്ന്

*ശോഭനകെ.എസ്. ചിത്രമട്ടന്നൂർ ശങ്കരൻകുട്ടിഎം. ജയചന്ദ്രൻശങ്കർ മഹാദേവൻസിത്താരസ്റ്റീഫൻ ദേവസി  തുടങ്ങി വമ്പൻ നിര

*നവംബർ ഏഴിന് വൈകിട്ട് മെഗാഷോയോടെ സമാപനം

           കലയുടെ മഹോത്സവമൊരുക്കി കേരളീയത്തിന്റെ സമ്പൂർണകലാവിരുന്ന്. നവംബർ ഒന്നിന് ശോഭനയുടെ നൃത്തപരിപാടി 'സ്വാതി ഹൃദയ'ത്തോടെ തുടങ്ങുന്ന കേരളീയത്തിന്റെ സാംസ്‌കാരിക പരിപാടികൾ നവംബർ ഏഴിനു വൈകിട്ട് എം. ജയചന്ദ്രൻശങ്കർ മഹാദേവൻകാർത്തിക്സിത്താരറിമി ടോമിഹരിശങ്കർ എന്നിവർ ഒന്നിക്കുന്ന മ്യൂസിക്കൽ മെഗാ ഷോ 'ജയ'ത്തോടെ പൂർത്തിയാകും. കേരളീയത്തിന്റെ മുഖ്യവേദിയായ സെൻട്രൽ സ്റ്റേഡിയത്തിലാവും രണ്ടുപരിപാടികളും നടക്കുക.

           കെ.എസ്. ചിത്രയുടെ ഗാനമേളപ്രശസ്ത സംഗീതജ്ഞൻ സ്റ്റീഫൻ ദേവസിയും മേള പ്രമാണി  മട്ടന്നൂർ ശങ്കരൻകുട്ടി മാരാരും ഒന്നിക്കുന്ന മ്യൂസിക്കൽ ഷോലക്ഷ്മി ഗോപാലസ്വാമിരാജശ്രീ വാര്യർജയപ്രഭാ മേനോൻഡോ. നീന പ്രസാദ്പാരീസ് ലക്ഷ്മീരൂപാ രവീന്ദ്രൻ തുടങ്ങിയവരുടെ നൃത്താവതരണം കേരളീയം കലാസന്ധ്യകൾക്ക് ഹരം പകരും.

 ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപും നടനും എം.എൽ.എയുമായ മുകേഷും ഒന്നിച്ചവതരിപ്പിക്കുന്ന ദൃശ്യസംഗീത അവതരണം ''കേരളപ്പെരുമ', മുരുകൻ കാട്ടാക്കടയുടെ നേതൃത്വത്തിൽ മെഗാ കവിതാ ഷോസൂര്യ കൃഷ്ണമൂർത്തിയുടെ സംവിധാനത്തിൽ നാനൂറോളം കലാകാരന്മാർ അണിനിരക്കുന്ന പരമ്പരാഗത കലാമേള 'നാട്ടറിവുകൾ', ഗോപിനാഥ് മുതുകാടും മാജിക് പ്ലാനറ്റിലെ ഭിന്നശേഷിക്കാരായ വിദ്യാർഥികളും ചേർന്ന് അവതരിപ്പിക്കുന്ന എംപവർ വിത്ത് ലവ്മൾട്ടിമീഡിയ വിർച്വൽ റിയാലിറ്റി ഷോ 'മലയാളപ്പുഴ', മുപ്പതിൽപ്പരം നർത്തകർ പങ്കെടുക്കുന്ന 'കാവ്യ കേരളം' , ആയിരത്തോളം കലാലയ വിദ്യാർഥികൾ മാറ്റുരയ്ക്കുന്ന ദൃശ്യസമസ്യ 'വിജ്ഞാന കേരളം: വിജയ കേരളം', അലോഷി ആദംസും ആവണി മൽഹാറും ചേർന്നൊരുക്കുന്ന മെഹ്ഫിൽ എന്നീ കലാപരിപാടികളും നവംബർ ഒന്നുമുതൽ ആറുവരെയുള്ള ദിവസങ്ങളിൽ അരങ്ങേറും. ഏഴുദിവസം നീണ്ടു നിൽക്കുന്ന 'കേരളീയത്തിൽമുന്നൂറോളം കലാപരിപാടികളിലായി 4100 കലാകാരന്മാർ വേദിയിലെത്തും.

           സെൻട്രൽ സ്റ്റേഡിയംനിശാഗന്ധി ഓഡിറ്റോറിയംടാഗോർ തിയേറ്റർപുത്തരിക്കണ്ടം മൈതാനം എന്നീ നാലു പ്രധാനവേദികളിലാണ് പ്രധാനകലാപരിപാടികൾ നടക്കുക. രണ്ടു നാടക വേദികൾ, 12 ചെറിയ വേദികൾ, 11 തെരുവ് വേദികൾസാൽവേഷൻ ആർമി ഗ്രാണ്ട് എന്നിങ്ങനെ 30 വേദികളിലായിരിക്കും കലാപരിപാടികൾ അരങ്ങേറുക.

           സെനറ്റ് ഹാളിൽ പ്രൊഫഷണൽഅമച്വർ നാടകങ്ങളും ഭാരത് ഭവന്റെ മണ്ണരങ്ങ് ഓപ്പൺ ഓഡിറ്റോറിയത്തിൽ കുട്ടികളുടെ നാടകാവതരണവും ഉണ്ടാവും. വിവേകാനന്ദ പാർക്ക്കെൽട്രോൺ കോമ്പൗണ്ട്ടാഗോർ ഓപ്പൺ എയർ ഓഡിറ്റോറിയംഭാരത് ഭവന്റെ എ.സി ഹാൾവിമൻസ് കോളജ് ഓഡിറ്റോറിയംബാലഭവൻപഞ്ചായത്ത് അസോസിയേഷൻ ഓഡിറ്റോറിയംസൂര്യകാന്തിമ്യൂസിയം റേഡിയോ പാർക്ക്യൂണിവേഴ്സിറ്റി കോളേജ് പരിസരംഎസ്.എം.വി സ്‌കൂൾഗാന്ധി പാർക്ക് എന്നിവയാണ് ചെറിയ വേദികൾ. പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ ഏഴുദിവസവും മറ്റു വേദികളിൽ നവംബർ 1 മുതൽ 6 വരെയും ആയിരിക്കും കലാപരിപാടികൾ നടക്കുക.

പി.എൻ.എക്‌സ്4950/2023

date