Skip to main content

സ്‌ക്രാപ്പ് വാഹന ലേലം 

തൃശ്ശൂര്‍ റൂറല്‍ പോലീസ് ജില്ലാ പരിധിയിലുള്ള വിവിധ പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് സൂക്ഷിച്ചിട്ടുള്ളതും അവകാശികള്‍ ഇല്ലാത്തതായി പരിഗണിക്കുന്നതുമായ സ്‌ക്രാപ്പ് അവസ്ഥയിലുള്ള വാഹനങ്ങള്‍ ഓണ്‍ലൈനായി ലേലം ചെയ്യുന്നു. www.mstcecommerce.com എന്ന വെബ്‌സൈറ്റിലൂടെ ഒക്ടോബര്‍ 27 ന് രാവിലെ 11 മുതല്‍ വൈകീട്ട് 3.30 വരെ ഓണ്‍ലൈനായി ലേലം നടക്കും. താല്‍പര്യമുള്ളവര്‍ വെബ്‌സൈറ്റില്‍ ബൈയര്‍ ആയി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. വാഹനങ്ങള്‍ പരിശോധിക്കേണ്ടവര്‍ക്ക് ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ എസ്എച്ച്ഒയുടെ അനുമതിയോടെ ലേല തിയതിക്ക് മുമ്പായി പരിശോധിക്കാം. ഫോണ്‍: 0480 2823000.

date