Skip to main content
ഓണാഘോഷം വീഡിയോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

ഓണാഘോഷം വീഡിയോ മത്സരം: വിജയികളെ പ്രഖ്യാപിച്ചു

ഓണാഘോഷവുമായി ബന്ധപ്പെട്ട് തൃശ്ശൂര്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് പൊതുജനങ്ങള്‍ക്കായി സംഘടിപ്പിച്ച ജില്ലാതല വീഡിയോ മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. രഞ്ജിത് പി ആര്‍ (ഉത്രം മീഡിയ) ഒന്നും, റോസ്‌മോള്‍ ജോസഫ് രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. മൂന്നാം സമ്മാനം ജില്ലാ ശിശു സംരക്ഷണ യൂണിറ്റും ജൂബിലി മിഷന്‍ ആശുപത്രിയും പങ്കിട്ടു. വിജയികള്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപ എന്നിങ്ങനെ ക്യാഷ് അവാര്‍ഡ് നല്‍കും. സമ്മാനങ്ങള്‍ അടുത്ത ദിവസം വിതരണം ചെയ്യും.

date