Skip to main content

എന്റെ തൊഴിൽ എന്റെ അഭിമാനം, തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ ഭാഗമായിപഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം തിരുവനന്തപുരത്ത്

നാല് ജില്ലകളിലെ 75 ഗ്രാമപഞ്ചായത്ത് അധ്യക്ഷൻമാർ പങ്കെടുക്കും

            കേരള നോളെജ് ഇക്കോണമി മിഷന്റെ എന്റെ തൊഴിൽ എന്റെ അഭിമാനം 2.0’, ‘തൊഴിലരങ്ങത്തേക്ക് പദ്ധതികളുടെ ഭാഗമായി  പദ്ധതിക്ക് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെ തിരുവനന്തപുരം റീജിയണൽ യോഗം ഒക്ടോബർ 20 ന് രാവിലെ 10 ന് തിരുവനന്തപുരം ഗ്രാമപഞ്ചായത്ത് അസോസിയേഷൻ  ഹാളിൽ ചേരും. തിരുവനന്തപുരം - 24കൊല്ലം - 5പത്തനംതിട്ട - 20ആലപ്പുഴ - 26 എന്നിങ്ങനെ നാല് ജില്ലകളിൽ നിന്നായി 75 പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് തിരുവനന്തപുരം റീജിയൺ. എന്റെ തൊഴിൽ എന്റെ അഭിമാനംതൊഴില രങ്ങത്തേക്ക് പദ്ധതികളുടെ 2024 വരെയുള്ള പ്രവർത്തനങ്ങൾ യോഗം ചർച്ച ചെയ്യും. പ്രോജക്ട് അവതരണം,  പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പ് ,  ഗ്രൂപ്പ് ചർച്ച എന്നിവ യോഗത്തിന്റെ ഭാഗമായി നടക്കും. കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ ഡോ.പി.എസ്.ശ്രീകല ആമുഖ പ്രഭാഷണം നടത്തും.

            എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിക്കുകീഴിൽ രജിസ്റ്റർ ചെയ്ത 399 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ 357 ഗ്രാമ പഞ്ചായത്തുകളിലെ അധ്യക്ഷന്മാരെയാണ് യോഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.   തെരഞ്ഞെടുത്ത 357 ഗ്രാമപഞ്ചായത്തുകളെ കോഴിക്കോട് തൃശൂർ തിരുവനന്തപുരം എന്നിങ്ങനെ മൂന്ന് സോണുകളായി തിരിച്ചാണ് യോഗം നടത്തുന്നത്. 18 നും 59 നും ഇടയിൽ പ്രായമുള്ള അഭ്യസ്തവിദ്യരായ തൊഴിലന്വേഷകർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുന്ന പദ്ധതിയാണ് എന്റെ തൊഴിൽ എന്റെ അഭിമാനം. പ്ലസ് ടു അടിസ്ഥാന യോഗ്യതയുള്ള 18 വയസ്സിനും 59 വയസ്സിനും ഇടയിൽ പ്രായമുള്ള സ്ത്രീ തൊഴിലന്വേഷകരാണ് തൊഴിലരങ്ങത്തേക്ക് പദ്ധതിയുടെ ഗുണഭോക്താക്കൾ.

പി.എൻ.എക്‌സ്4973/2023

date