Skip to main content
വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റ്യൂട്ടില്‍ നടന്ന പാചക മത്സരം ഉദ്ഘാടനം ചെയ്ത് പി.പി സുമോദ് എം.എല്‍.എ സംസാരിക്കുന്നു.

കേരളീയം 2023: വടക്കഞ്ചേരിയില്‍ പാചക മത്സരം സംഘടിപ്പിച്ചു പി.പി സുമോദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു

നവംബര്‍ ഒന്ന് മുതല്‍ ഏഴ് വരെ തിരുവനന്തപുരത്ത് നടക്കുന്ന കേരളീയം 2023 ന്റെ പ്രചരണാര്‍ത്ഥം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബശ്രീ കാറ്ററിങ് യൂണിറ്റുകളെ പങ്കെടുപ്പിച്ച്് പാചക മത്സരം സംഘടിപ്പിച്ചു. പാചക മത്സരത്തില്‍ കിഴക്കഞ്ചേരിയില്‍ നിന്നുള്ള കുക്കീസ് ഫുഡ്‌സ് ഒന്നാം സ്ഥാനവും കണ്ണാടിയില്‍ നിന്നുള്ള വിഘ്‌നേശ്വര കാറ്ററിങ് രണ്ടാം സ്ഥാനവും അനങ്ങനടിയിലെ സല്‍സബീല്‍ ഫുഡ്‌സ് മൂന്നാം സ്ഥാനവും നേടി.  
വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റ്യൂട്ടില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനവും സമ്മാനദാനവും പി.പി സുമോദ് എം.എല്‍.എ നിര്‍വഹിച്ചു. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിസി സുരേഷ് അധ്യക്ഷയായി. വടക്കഞ്ചേരി ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രശ്മി ഷാജി, വടക്കഞ്ചേരി ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിന്‍സിപ്പാള്‍ എസ്. വിപിന്‍കുമാര്‍, ക്രൈസ്റ്റ് കോളെജ് അസിസ്റ്റന്റ് പ്രൊഫസര്‍ ജെന്നി തോമസ്, വടക്കഞ്ചേരി കുടുംബശ്രീ സി.ഡി.എസ് ഉപജീവന ഉപസമിതി കണ്‍വീനര്‍ പ്രസന്ന ഗോപി, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ പ്രസീത, ചിന്ദു മാനസ് തുടങ്ങിയവര്‍ സംസാരിച്ചു.

date