Post Category
സാക്ഷരത തുല്യതാ പദ്ധതി ദിദ്വിന വളണ്ടിയര്‍ ടീച്ചര്‍ പരിശീലനത്തിന് തുടക്കമായി
ജില്ലാ സാക്ഷരതാ മിഷനും അട്ടപ്പാടി പ്രത്യേക കുടുംബശ്രീ മിഷനും സംയുക്തമായി അട്ടപ്പാടിയില്‍ സംഘടിപ്പിക്കുന്ന സമ്പൂര്‍ണ്ണ സാക്ഷരത തുല്യത പദ്ധതിയുടെ ദിദ്വിന വളണ്ടിയര്‍ ടീച്ചര്‍ പരിശീലനത്തിന് തുടക്കമായി. അട്ടപ്പാടി കില ഹാളില്‍ നടന്ന പരിശീലന പരിപാടി ഒറ്റപ്പാലം സബ് കലക്ടറും അട്ടപ്പാടി നോഡല്‍ ഓഫീസറുമായ ഡി. ധര്‍മ്മലശ്രീ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി അധ്യക്ഷനായി. സാക്ഷരതാ മിഷന് ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. മനോജ് സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരണം ചെയ്തു. കുടുംബശ്രീ അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസര്‍ ബി.സി മനോജ്, റിസോഴ്സ്പേഴ്സണ്‍മാരായ വി.പി ജയരാജന്, കെ.വി ജയന്, ഡോ. പി.സി. ഏലിയാമ, കുടുംബശ്രീ കോര്‍ഡിനേറ്റര്‍മാരായ ജോമോന്, ബഷീര്‍, അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍ പി.വി പാര്‍വ്വതി എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments