Skip to main content

സര്‍ട്ടിഫിക്കറ്റ് വിതരണം നടത്തി

പാലക്കാട് കൃഷി വിജ്ഞാന കേന്ദ്രത്തിന്റെയും ആത്മ പാലക്കാടിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കിയ കാര്‍ഷിക നിവേശ വ്യാപാരികള്‍ക്കുള്ള കാര്‍ഷിക വിജ്ഞാന വ്യാപന ഡിപ്ലോമ കോഴ്‌സിന്റെ 2021 - 2022 ബാച്ചിന്റെ സമാപനവും സര്‍ട്ടിഫിക്കറ്റ് വിതരണവും നടന്നു. കൃഷി വിജ്ഞാന കേന്ദ്രം പാലക്കാടിന്റെ ആദരവായി 2022 ലെ മികച്ച ശാസ്ത്രജ്ഞക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച പ്രാദേശിക നെല്ല് ഗവേഷണ കേന്ദ്രം അസോസിയേറ്റ് പ്രൊഫ. ഡോ വി. തുളസിയ്ക്ക് വി.കെ ശ്രീകണ്ഠന്‍ എം.പി പുരസ്‌കാരം നല്‍കി. 2022 കാര്‍ഷിക നിവേശ വ്യാപാരികള്‍ക്കുള്ള കാര്‍ഷിക വിജ്ഞാന വ്യാപന ഡിപ്ലോമ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച വ്യാപാരികള്‍ക്ക് സര്‍ട്ടിഫികറ്റ് വിതരണവും എം.പി നിര്‍വഹിച്ചു.
പരിപാടി പട്ടാമ്പി കൃഷി വിജ്ഞാന കേന്ദ്രത്തില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി ഉദ്ഘാടനം ചെയ്തു. പട്ടാമ്പി നഗരസഭാ വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.കെ കവിത അധ്യക്ഷയായി. കൃഷി വിജ്ഞാന കേന്ദ്രം പ്രോഗ്രാം കോര്‍ഡിനേറ്റര്‍ ഡോ. കെ.വി സുമിയ്യ, പ്രാദേശിക നെല്ല് ഗവേഷണ കേന്ദ്രം അസോസിയേറ്റ് ഡയറക്റ്റര്‍ ഡോ. പി. രാജി, പാലക്കാട് കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍ ടി.പി അബ്ദുള്‍ മജീദ്, ഉദ്യോഗസ്ഥര്‍, വ്യാപാരികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date