Skip to main content

ക്വിസ് മത്സരം മാറ്റവച്ചു

ജലജന്യരോഗം, പാനീയ ചികിത്സ, ഭക്ഷ്യസുരക്ഷ എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ മെഡിക്കല്‍ ആഫീസിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി പത്തനംതിട്ട മാര്‍ത്തോമ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളില്‍ ഇന്ന് (21) നടത്താനിരുന്ന ക്വിസ് മത്സരം 28 നു രാവിലെ 11 നു നടത്തുമെന്ന് ജില്ലാ മെഡിക്കല്‍ ആഫീസര്‍ (ആരോഗ്യം) അറിയിച്ചു. ഒന്നും, രണ്ടും, മൂന്നും സ്ഥാനം കരസ്ഥമാക്കുന്നവര്‍ക്ക് ക്യാഷ് പ്രൈസും, സര്‍ട്ടിഫിക്കറ്റും നല്‍കും. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 9497709645, 9496109189 എന്നീ നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്യണം.

date