Skip to main content

ശുചിത്വമിഷന്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം

മാലിന്യമുക്തംനവകേരളം, സ്വച്ഛതാഹിസേവ  ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ശുചിത്വശീലങ്ങള്‍ വളര്‍ത്തുന്നതിന്റെ ഭാഗമായി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ശുചിത്വമിഷന്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. മാലിന്യമുക്തം നവകേരളം യാഥാര്‍ത്ഥ്യമാക്കുവാന്‍ പാഴ്‌വസ്തുക്കളുടെ ഉറവിടത്തിലുള്ള തരംതിരിവ്, ഉറവിടത്തില്‍ ജൈവമാലിന്യ സംസ്‌കരണം, ഹരിതചട്ട പാലനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും വലിച്ചെറിയല്‍, കത്തിക്കല്‍ എന്നിവ നിരുത്സാഹപ്പെടുത്തുന്നതിനും പൊതുഇടങ്ങളും ജലസ്രോതസുകളും വൃത്തിയായി പരിപാലിക്കുന്നത് സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് ഉതകുന്നതുമായ ആശയങ്ങള്‍ ശുചിത്വമിഷനുമായി പങ്കുവയ്ക്കുവാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരമൊരുക്കുന്നതിനും അവയില്‍ മികച്ചത് ശുചിത്വമിഷന്‍ നടത്തിവരുന്ന ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിനുമാണ് മത്സരം.
യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററിവിഭാഗത്തില്‍ സ്ലോഗന്‍(മുദ്രാവാക്യരചന), ലഘുലേഖ, രണ്ട് മിനിട്ട്‌വീഡിയോ, പോസ്റ്റര്‍ ഡിസൈന്‍, ഉപന്യാസം, ചിത്രരചന എന്നീമത്സരങ്ങളും എല്‍.പി വിഭാഗത്തില്‍ സ്ലോഗന്‍, ചിത്രരചന മത്സരങ്ങളുമാണ് നടക്കുന്നത്. ഓഫീസുകള്‍, പൊതുസ്ഥാപനങ്ങള്‍ , വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങി പൊതുജനങ്ങള്‍ കൂടുന്ന എല്ലായിടത്തും മാലിന്യങ്ങള്‍ തരംതിരിച്ച്‌സൂക്ഷിക്കണം എന്ന ആശയത്തിന് പ്രചാരം നല്‍കുന്ന പോസ്റ്റര്‍ ഡിസൈനുകള്‍, മാലിന്യത്തിന്റെ അളവ് കുറക്കേണ്ടതിന്റെ പ്രാധാന്യം, ഹരിതചട്ടപാലനം ഇതിനെ എങ്ങനെ സഹായകമാകും എന്ന വിഷയത്തില്‍ ഉപന്യാസം,   പാഴ്‌വസ്തുക്കള്‍ ഉറവിടത്തില്‍ തരംതിരിക്കുക, ജൈവമാലിന്യം സ്വന്തം നിലയില്‍ സംസ്‌കരിക്കുക, അജൈവമാലിന്യം ഹരിതകര്‍മ്മസേനക്ക് കൈമാറുകഅതുവഴി നമ്മുടെ പരിസരവും ജലാശയവും മനോഹരമായി നിലനിര്‍ത്തുക എന്ന വിഷയത്തില്‍ ചിത്രരചന എന്നിവയാണ് മത്സരങ്ങള്‍.
ആറു മത്സരങ്ങളിലും എല്‍.പി, യു.പി, ഹൈസ്‌കൂള്‍, ഹയര്‍സെക്കന്ററി എന്നിങ്ങനെ ഓരോ ഇനത്തിലുംആദ്യമൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 5000, 3500, 2000 രൂപ വീതം ജില്ലാതലത്തിലും സംസ്ഥാനതലത്തില്‍ ആദ്യമൂന്ന് സ്ഥാനങ്ങളില്‍ എത്തുന്നവര്‍ക്ക് യഥാക്രമം 10000, 7000, 4000 രൂപ വീതവും പാരിതോഷികം നല്‍കും.
മത്സരാര്‍ഥികള്‍ എന്‍ട്രികള്‍ https://contest.suchitwamission.org/ എന്ന പോര്‍ട്ടലില്‍  30 ന് മുമ്പായി സമര്‍പ്പിക്കാം. ഫോണ്‍ : 8129557741, 0468 2322014
 

date