Skip to main content
തുണി മാലിന്യങ്ങൾ കൈമാറി 

തുണി മാലിന്യങ്ങൾ കൈമാറി 

ആലപ്പുഴ: വീയപുരം ഗ്രാമപഞ്ചായത്ത്‌ ഹരിത കർമ്മ സേന അംഗങ്ങൾ സെപ്റ്റംബർ മാസത്തിൽ പ്ലാസ്റ്റിക്കിനൊപ്പം ശേഖരിച്ച തുണി മാലിന്യങ്ങൾ ഐ.ആർ.ടി.സി.യുടെ നേതൃത്വത്തിലുള്ള സ്വകാര്യ ഏജൻസിക്ക് കൈമാറി. 4.2 ടൺ തുണി മാലിന്യങ്ങളാണ് അംഗങ്ങൾ ശേഖരിച്ചു കൈമാറിയത്.

ചടങ്ങിൽ വീയപുരം ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷീജ സുരേന്ദ്രൻ, വൈസ് പ്രസിഡന്റ്‌ പി.എ. ഷാനവാസ്‌, വി ഇ.ഒ. ശരത് ബാബു, ഐ.ആർ.ടി.സി. കോർഡിനേറ്റർ ലക്ഷ്മി, ഹരിത കർമ്മസേന അംഗങ്ങൾ, തുടങ്ങിയവർ പങ്കെടുത്തു

date