Skip to main content

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

ആലപ്പുഴ: ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കായി സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. 80 ശതമാനം മാര്‍ക്കോടെ എസ്.എസ്.എല്‍.സി. വിജയിച്ച് ഹയര്‍ സെക്കന്‍ഡറി പഠനം, റഗുലര്‍ പ്രൊഫഷണല്‍ കോഴ്സുകള്‍, ബിരുദാനന്തര കോഴ്സുകള്‍, ഡിപ്ലോമ കോഴ്സുകള്‍ക്ക് പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷ ഫോറം ജില്ല ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 0477 2252291.
 

date