Skip to main content

അവലോകനയോഗം ചേർന്നു

ആലപ്പുഴ: മേജർ ഇറിഗേഷന്റെ  നേതൃത്വത്തിൽ പാണ്ടി പാലത്തിന് സമീപം നടക്കുന്ന ഡ്രഡ്ജിങ്ങുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് രമേശ് ചെന്നിത്തല എം.എൽ.എ.യുടെ അധ്യക്ഷതയിൽ അവലോകനയോഗം ചേർന്നു. 

പാണ്ടി പാലത്തിനു സമീപം നടക്കുന്ന ഡ്രഡ്ജിങ് അടിയന്തരമായി നിർത്തിവയ്ക്കാനും പാണ്ടി പാലത്തിൽ നിന്നും 500 മീറ്റർ പടിഞ്ഞോട്ടും 500 മീറ്റർ കിഴക്കോട്ടും മാറ്റി മാത്രം ഡ്രഡ്ജിങ് നടത്തിയാൽ മതിയെന്നും യോഗത്തിൽ തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ ലെവൽസ് പരിശോദിച്ച് റിപ്പോർട്ട് ലഭ്യമാക്കാൻ മേജർ ഇറിഗേഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറെയും, അസിസ്റ്റന്റ് എൻജിനീയറെയും, ചെറുതന ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറെയും ചുമതലപ്പെടുത്തി.

ആയാംപറമ്പ് ഗവൺമെന്റ് യു.പി. സ്കൂളിന് സമീപം മണ്ണ് ശേഖരിക്കുന്നതിനായി എടുത്തിട്ടുള്ള സ്ഥലത്തേക്ക് ഇനിയും മണ്ണ് ഇടരുതെന്നും പുതിയ സ്ഥലം കണ്ടെത്താനും യോഗതിൽ നിർദ്ദേശം ഉയർന്നു. മണൽ കഴുകുന്ന സമയത്തെ ചെളിയും വെള്ളവും സമീപത്തെ പാടശേഖരങ്ങളിലെ കൃഷിക്ക് നാശം ഉണ്ടാക്കുന്നുണ്ടോയെന്ന് പരിശോധിക്കും. റോഡിനും കലുങ്കുകൾക്കും സംഭവിച്ച കേടുപാടുകൾ സംബന്ധിച്ച  റിപ്പോർട്ട് നൽകുവാൻ ഗ്രാമപഞ്ചായത്ത് എ.ഇ.യെയും വീടുകൾക്ക് ഉണ്ടായ പൊട്ടലുകൾ പരിശോധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയറെയും വില്ലേജ് ഓഫീസറെയും ചുമതലപ്പെടുത്തി.

ഹരിപ്പാട് റവന്യൂ ടവറിൽ ചേർന്ന യോഗത്തിൽ ചെറുതന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, ഡെപ്യൂട്ടി കളക്ടർ ആശാ സി. എബ്രഹാം, സമരസമിതി പ്രതിനിധികൾ, മറ്റു ജനപ്രതിനിധികൾ,  രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പാടശേഖരസമിതി  പ്രതിനിധികൾ, പാടശേഖരസമിതി പ്രതിനിധികൾ, മേജർ ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥർ, തഹസിൽദാർ, വില്ലേജ് ഓഫീസർ, മറ്റു ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date