Skip to main content

ബാലമിത്ര പ്രോഗ്രാം സംഘടിപ്പിച്ചു

ആലപ്പുഴ: ജനറല്‍ ആശുപതിയുടെ ആഭിമുഖ്യത്തില്‍ കുട്ടികളിലെ കുഷ്ഠരോഗ ലക്ഷണങ്ങള്‍ കണ്ടെത്തുന്ന ബാലമിത്ര 2.0 പരിപാടിയുടെ സ്ഥാപനതല ഉദ്ഘാടനം ഗവ ടി.ഡി. ജെ ബി സ്‌കൂളില്‍ മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ നിര്‍വഹിച്ചു.

നഗരസഭ ആരോഗ്യക്ഷേമ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കവിത ടീച്ചര്‍ അധ്യക്ഷയായി. ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആര്‍ രാജന്‍ മുഖ്യ പ്രഭാഷണം നടത്തി. ശിശുരോഗ വിദഗ്ധ ഡോ. അനുപമ വിഷയാവതരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സുമ, ആര്‍.എം.ഒ ഡോ.എം. ആഷ, അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ റഫീക്ക്, ശ്രീദേവി എന്നിവര്‍ പ്രസംഗിച്ചു.

date