Skip to main content

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ആലപ്പുഴ: ലോക പാലിയേറ്റീവ് ദിനാചരണത്തിന്റെ ഭാഗമായി ആലപ്പുഴ നഗരസഭയുടെയും ജനറല്‍ ആശുപത്രിയുടെയും നേതൃത്വത്തില്‍ വലിയകുളം ശാന്തി മന്ദിരത്തില്‍  മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ.ജയമ്മ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ എ.എസ്.കവിത അധ്യക്ഷത വഹിച്ചു.   എം.ആര്‍.പ്രേം പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍, കൗണ്‍സിലര്‍ ബി.നസീര്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ.കെ.ആര്‍.രാജന്‍, ആര്‍.എം.ഒ ഡോ.ആശ.എം,  ജില്ലാ പാലിയേറ്റീവ് കെയര്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ.സി.ഒ.രാജേന്ദ്രകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

date