Skip to main content

റേഷൻ വിഹിതമെത്തിക്കാൻ ക്വട്ടേഷൻ ക്ഷണിച്ചു

തൃശ്ശൂർ താലൂക്കിന്റെ പരിധിയിലുള്ള ആദിവാസി ഊരുകളിൽ റേഷൻ സാധനങ്ങൾ എത്തിക്കുന്നതിന് നാല് ടൺ ഭാരം വഹിക്കുവാൻ ശേഷിയുള്ള വാഹനം (ഡ്രൈവർ സഹിതം) പ്രതിമാസ വാടകയ്ക്ക് നൽകുവാൻ തയ്യാറുള്ളവരിൽ നിന്നും ക്വട്ടേഷൻ ക്ഷണിച്ചു. ക്വട്ടേഷൻ സമർപ്പിക്കേണ്ട മേൽ വിലാസം - ജില്ലാ സപ്ലൈ ഓഫീസ്, ഒന്നാം നില, ജില്ലാ കലക്ട്രേറ്റ്, അയ്യന്തോൾ പി.ഒ. തൃശൂർ - 680003. ക്വട്ടേഷൻ സ്വീകരിക്കുന്ന അവസാന തീയതി നവംബർ മൂന്ന്. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ തൃശ്ശൂർ താലൂക്ക് സപ്ലൈ ഓഫീസിൽ ബന്ധപ്പെടുക. ഫോൺ: 0487 2360046.

date