Skip to main content

ഇ- ഗ്രാന്റ്സ് - പോസ്റ്റ് മെട്രിക് സ്കോളർഷിപ് ക്ലെയിമുകൾ തീർപ്പാക്കുന്നു

ഇ- ഗ്രാന്റ്സ് പോസ്റ്റ്മെട്രിക് സ്കോളർഷിപ്പ് പദ്ധതിയിലെ 2018 -19 മുതൽ 2020 -21 വരെയുള്ള ക്ലെയിമുകൾ ഇനിയും വിതരണം ചെയ്യാനുള്ളവയുടെ വിവരങ്ങൾ, ഇ- ഗ്രാന്റ്സ് പഴയ  സൈറ്റിലെ 2008 -09 മുതൽ 2017 -18 വരെ ക്ലെയിം ചെയ്യാൻ സാധിക്കാത്ത ഫീസ് വിവരങ്ങൾ എന്നിവ ജില്ലയിലെ പോസ്റ്റ്മെട്രിക് സ്ഥാപന മേധാവികൾ  ജില്ലാ പട്ടികജാതി വികസന ഓഫീസിൽ അറിയിക്കണമെന്ന് തൃശ്ശൂർ അസി. ജില്ലാ പട്ടികജാതി വികസന ഓഫീസർ അറിയിച്ചു.

യഥാസമയം ഓൺലൈനായി അപേക്ഷിച്ചതും ക്ലെയിമുകൾ പെൻഡിംഗ് ആയിട്ടുള്ളതുമായ അപേക്ഷകൾ മാത്രമാണ് തീർപ്പാക്കുന്നതിനായി പരിഗണിക്കുക. സ്ഥാപനങ്ങൾക്ക് ക്ലെയിം രേഖാമൂലം സമർപ്പിക്കുന്നതിനുള്ള അവസാന തീയതി നവംബർ 30. സ്ഥാപനത്തിനും വിദ്യാർഥികൾക്കും ലഭിക്കാനുള്ള എല്ലാ ക്ലെയിമുകളും പ്രത്യേകം സ്റ്റേറ്റ്മെന്റ് തയ്യാറാക്കി നൽകണം. നിശ്ചിത സമയപരിധിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0487 2360381.

date