Skip to main content

ബെസ്റ്റ് ഇന്നൊവേറ്റീവ് പ്രാക്ടിസ് അവാർഡ് നേടിയവരെ അനുമോദിച്ചു

പാലക്കാട് അയലൂര്‍ ഡോ. സജിത് ബാബുവിന്റെ സ്മരണയ്ക്കായി ഏര്‍പ്പെടുത്തിയ ബെസ്റ്റ് ഇന്നോവേറ്റീവ് പ്രാക്ടീസ് അവാര്‍ഡ് നേടിയ കോളേജ് ഓഫ് അപ്ലൈഡ് സയന്‍സ് അയലൂരിലെ (ഐ.എച്ച്.ആര്‍.ഡി) നാഷണല്‍ സര്‍വീസ് സ്‌കീം പ്രോഗ്രാം ഓഫീസര്‍ എസ്. സ്ലീനയെയും എന്‍.എസ്.എസ് യൂണിറ്റ് വിദ്യാര്‍ത്ഥികളെയും  കോളേജില്‍ ചേര്‍ന്ന യോഗത്തിൽ സ്റ്റാഫ് ക്ലബ്ബ് അംഗങ്ങളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അനുമോദിച്ചു. പ്രിന്‍സിപ്പാള്‍ ഡോ. വി. ഐഷ അനുമോദന പ്രസംഗം നടത്തി. സ്റ്റാഫ് ക്ലബ്ബ് സെക്രട്ടറി ഷാലിബ, ഇലക്ട്രോണിക്‌സ് വകുപ്പ് മേധാവി ശ്രീല എസ് നായര്‍, കൊമേഴ്‌സ് വകുപ്പ് മേധാവി സുചിത്ര, വിദ്യാര്‍ത്ഥികളായ എസ്. സൂര്യ, വി.എസ് അശ്വതി തുടങ്ങിയവർ പങ്കെടുത്തു.

date