Skip to main content

സ്‌പെഷ്യൽ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു

2023-24 അദ്ധ്യയന വർഷത്തെ ബി.എസ്.സി നഴ്‌സിംഗ് കോഴ്‌സിനും  പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലേക്കും പുതിയതായി ഉൾപ്പെടുത്തിയ കോളേജുകളിലേക്കും  പ്രവേശനത്തിനുള്ള പതിനൊന്നാം സ്‌പെഷ്യൽ അലോട്ട്‌മെന്റ്  www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ വെബ്‌സൈറ്റിൽ നിന്നും പ്രിന്റ് എടുത്ത ഫീ പെയ്‌മെന്റ് സ്ലിപ്പ് സഹിതം ഫെഡറൽ ബാങ്കിന്റെ ശാഖകളിലൂടെ സെപ്റ്റംബർ 26 നകം ഫീസ് ഒടുക്കി അതത് കോളേജുകളിൽ പ്രവേശനം നേടണം. ഓൺലൈനായും ഫീസ് ഒടുക്കാം. കൂടുതൽ വിവരങ്ങൾക്ക് 0471 2560363, 64.

           പി.എൻ.എക്‌സ്5019/2023

date