Skip to main content

പരിശീലന പരിപാടി സംഘടിപ്പിച്ചു

2016 ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം സംസ്ഥാന സർക്കാരിന് കീഴിലുള്ള എല്ലാ വകുപ്പുകളിലും നിയമിച്ച പരാതി പരിഹാര  ഉദ്യോഗസ്ഥർക്കായി സംസ്ഥാന ഭിന്നശേഷി കമ്മിഷണറേറ്റ് ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു. തൈക്കാട് ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടന്ന പരിപാടി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. വി. കെ. പ്രശാന്ത് എം.എൽ.എ, സാമൂഹ്യനീതി വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറി ഷർമിള മേരി ജോസഫ്, സംസ്ഥാന ഭിന്നശേഷി കമ്മീഷണർ എസ്. എച്ച്. പഞ്ചാപകേശൻ എന്നിവർ പ്രസംഗിച്ചു.

           പി.എൻ.എക്‌സ്5021/2023

date