Skip to main content
ഭൂവിവരാധിഷ്ഠിത വിവരവിജ്ഞാന വെബ്ബ് പോര്‍ട്ടല്‍ വികസനത്തിന് സഹായകരമാകും : മന്ത്രി കെ എന്‍ ബാലഗോപാല്‍

ഭൂവിവരാധിഷ്ഠിത വിവരവിജ്ഞാന വെബ്ബ് പോര്‍ട്ടല്‍ വികസനത്തിന് സഹായകരമാകും : മന്ത്രി കെ എന്‍ ബാലഗോപാല്‍

കൊട്ടാരക്കര മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലെയും വിവിധതരം വിവരങ്ങള്‍ പ്രത്യേകം തിരഞ്ഞെടുക്കാനും അതുവഴി മണ്ഡലത്തിലെ സമഗ്രവികസനപദ്ധതി തയ്യാറാക്കുന്നതിന് ഭൂവിവരാധിഷ്ഠിത വിവരവിജ്ഞാന വെബ് പോര്‍ട്ടല്‍ സഹായകരമാകും എന്നും ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കൊട്ടാരക്കര ഹൈലാന്‍ഡ് ഓഡിറ്റോറിയത്തില്‍ ഭൂവിവരാധിഷ്ഠിത വിവര വിജ്ഞാന വെബ് പോര്‍ട്ടല്‍ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ പ്രദേശത്തെയും ജലസ്രോതസ്സ്, വയലുകള്‍, കൃഷിക്ക് അനുയോജ്യമായ ഭൂമി, പൈപ്പ് ലൈനുകള്‍ പോകുന്ന വഴികള്‍, വ്യക്തികളുടെ വിവരങ്ങളും താമസിക്കുന്ന സ്ഥലവും തുടങ്ങി എല്ലാത്തരം വിവരങ്ങളും അറിയാന്‍ സാധിക്കും. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ആകെ നിലവാരം മെച്ചപ്പെടുത്താന്‍ ഇതുവഴി സാധിക്കും എന്ന് അദ്ദേഹം പറഞ്ഞു.

കൊട്ടാരക്കര നിയോജകമണ്ഡലത്തെ സംബന്ധിച്ച എല്ലാ വിവരങ്ങളും ലഭ്യമാക്കുന്ന വിവരാധിഷ്ഠിത വിവരവിജ്ഞാന വെബ് പോര്‍ട്ടലാണ് 'സീേേമൃമസസമൃമ.രീാ'. മണ്ഡലത്തിലെ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ക്ക് അവരുടെ ഭരണ പരിധിയില്‍ ഉള്‍പ്പെടുന്ന ഭൂവിഭവങ്ങളെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുന്നതിനും ശാസ്ത്രീയമായരീതിയില്‍ ഭൂവിഭവങ്ങളെ പരിപാലിക്കുന്നതിനും, നീര്‍ത്തടാധിഷ്ഠിതവും പ്രാദേശികവുമായ വികസനപദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും കഴിയും. സ്‌പെഷ്യല്‍ ഡാറ്റ ടെക്‌നോളജികളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും വെബ് അധിഷ്ഠിത വിവര സംവിധാനത്തിലൂടെ സാധ്യമാക്കും.

മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും ഭൂവിനിയോഗം, ഭൂരൂപങ്ങള്‍, ഭൂവിജ്ഞാനീയം, മണ്ണ്‌വിഭവങ്ങള്‍, ജലസ്രോതസ്സുകള്‍, നീര്‍ത്തടങ്ങള്‍, പഞ്ചായത്ത്അതിരുകള്‍, റോഡ്-റെയില്‍-നീര്‍ച്ചാലുകള്‍ തുടങ്ങിയ ഭൂവിഭവങ്ങളുടെ വിശദമായവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാക്കിയിട്ടുണ്ട്. വികസന വകുപ്പുകള്‍ക്ക് പുറമെ പ്രകൃതിസംരക്ഷണം, വിഭവപരിപാലനം എന്നിവയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വിവിധ ഏജന്‍സികള്‍ക്കും ഗവേഷണവിദ്യാര്‍ഥികള്‍ക്കും വെബ്‌സൈറ്റ് ഉപകാരപ്രദമാകും.

  ചടങ്ങില്‍ കൊട്ടാരക്കര മുനിസിപ്പാലിറ്റി ചെയര്‍മാന്‍ എസ് ആര്‍ രമേശ് അധ്യക്ഷനായി, ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ്, ഭൂവിനിയോഗ ബോര്‍ഡ് കമ്മീഷണര്‍ ടീന ഭാസ്‌കരന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ അജി, ജെമി ജോസഫ്, ത്രിതലപഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date