Skip to main content

ഉപതിരഞ്ഞെടുപ്പ്: അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14 ന്

ജില്ലയിലെ നാല് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിലെ അന്തിമ വോട്ടര്‍പട്ടിക നവംബര്‍ 14 ന് പ്രസിദ്ധീകരിക്കുമെന്ന് തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ബി ജയശ്രീ അറിയിച്ചു. തഴവ ഗ്രാമപഞ്ചായത്തിലെ കടത്തൂര്‍ കിഴക്ക്, പോരുവഴി ഗ്രാമപഞ്ചായത്തിലെ മയ്യത്തുംകര, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്തിലെ വിലങ്ങറ, കൊറ്റങ്കര ഗ്രാമപഞ്ചായത്തിലെ വായനശാല വാര്‍ഡുകളിലേക്കാണ് ഉപതിരഞ്ഞെടുപ്പ്. നിലവില്‍ പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ന്യൂനതകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നവംബര്‍ നാല് വരെ ആക്ഷേപം ഉന്നയിക്കാം. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ തിരഞ്ഞെടുപ്പ് വരണാധികാരികളും ഇ ആര്‍ ഒമാരും സന്നിഹിതരായി.

date