Skip to main content

തിരൂരങ്ങാടി മണ്ഡലം നവകേരള സദസ്സ്: സംഘാടകസമിതി രൂപീകരിച്ചു

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ തിരൂരങ്ങാടി മണ്ഡലം സംഘാടക സമിതി കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. പരപ്പനങ്ങാടി കെ.കെ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ കെ. ലത അധ്യക്ഷത വഹിച്ചു. സർക്കാരിന്റെ വികസന പദ്ധതികളും വികസന കാഴ്ചപ്പാടുകളും ജനങ്ങളുമായി സംവദിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓരോ മണ്ഡലത്തിലും നവകേരള ബഹുജന സദസ്സ് നടത്തുന്നത്. നവംബർ 28ന് വൈകീട്ട് മൂന്നിന് പരപ്പനങ്ങാടി സ്റ്റേഡിയത്തിൽ വെച്ചാണ് സദസ്സ് നടത്തുന്നത്. സംസ്ഥാന കൺസ്യൂമർ പ്രൊട്ടക്ഷൻ അംഗം നിയാസ് പുളിക്കലകത്ത് ചെയർമാനും മലപ്പുറം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിറ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീജയ കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്. സദസ്സിന് മുന്നോടിയായി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പഞ്ചായത്ത് തല കൺവെൻഷൻ നടത്താൻ യോഗം തീരുമാനിച്ചു. മലപ്പുറം ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റി്റ്റിക്സ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീജയ സ്വാഗതവും സുധീഷ് നന്ദിയും പറഞ്ഞു. യോഗത്തിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും, ജനപ്രതിനിധികളുംജ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ വ്യക്തികളും പങ്കെടുത്തു. കക്ഷി രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും പങ്കെടുപ്പിക്കാൻ ശ്രമിക്കണമെന്നും സദസ്സിൽ നിന്നും ആരും വിട്ടുനൽകരുതെന്ന് മന്ത്രി പറഞ്ഞു.

date