Skip to main content

തവനൂർ മണ്ഡലം നവകേരള സദസ്സ്: സംഘാടക സമിതി രൂപീകരിച്ചു

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ പര്യടനം നടത്തി  ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന  നവകേരള സദസ്സിന്റെ തവനൂർ മണ്ഡലം സ്വാഗത സംഘം രൂപീകരിച്ചു. എടപ്പാൾ ഗോൾഡൻ ടവർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡോ കെ.ടി.ജലീൽ എം.എൽ.എ
അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിസന്റുമാരായ സി.രാമകൃഷണൻ, അഡ്വ. യു സൈനുദ്ധീൻ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ സി.വി സുബൈദ, സി.പി. നസീറ, സി.ഒ ശ്രീനിവാസൻ, വി. ശാലിനി, വിവിധ ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. നവംബർ 27ന് ഉച്ചക്ക് 2.30ക്ക്  തവനൂർ മണ്ഡലം നവകേരള സദസ്സ്  എടപ്പാൾ സഫാരി ഗ്രൗണ്ടിൽ നടക്കും. ഡോ.കെ.ടി ജലീൽ എംഎൽ.എ ചെയർമാനും പൊന്നാനി തഹസിൽദാർ കെ.ജി സുരേഷ് കുമാർ കൺവീനറുമായാണ് സംഘാടക സമിതി രൂപീകരിച്ചത്.

date