Skip to main content

നിലമ്പൂർ മണ്ഡലം നവകേരള സദസ്സ്: സംഘാടകസമിതി രൂപീകരിച്ചു

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ മണ്ഡലാടിസ്ഥാനത്തിൽ നടത്തുന്ന നവകേരള സദസ്സിന്റെ നിലമ്പൂർ മണ്ഡലതല നവകേരള സദസ്സ് നവംബർ 30ന് വൈകീട്ട് മൂന്നിന് എടക്കരയിൽ നടക്കും. ഇതിനായി വിപുലമായ സംഘാടക സമിതി രൂപീകരിച്ചു. പി.വി അൻവർ എം.എൽ എ ഉദ്ഘാടനം ചെയ്തു. എടക്കര പ്രസ്റ്റീജ് പാലസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഡെപ്യൂട്ടി കളക്ടർ ഡോ. ജെ.ഒ അരുൺ അധ്യക്ഷത വഹിച്ചു. സദസ്സിന് മുന്നോടിയായി മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലും പഞ്ചായത്ത് തല കൺവെൻഷൻ നടത്താൻ യോഗം തീരുമാനിച്ചു. പി.വി അൻവർഎം.എൽ.എ ചെയർമാനായും ജില്ലാ ഡ്രഗ്‌സ് കൺട്രോൾ ഓഫീസർ ഡോ. നിഷിത് കൺവീനറുമായി സംഘാടക സമിതി രൂപീകരിച്ചു. കുടുംബശ്രീ സംസ്ഥാന ഗവർണിങ് കൗൺസിൽ അംഗം പി.കെ സൈനബ, മൂത്തേടം പഞ്ചായത്ത് പ്രസിഡന്റ് പി.ഉസ്മാൻ, നിലമ്പൂർ നഗരസഭാ ചെയർമാൻ മാട്ടുമ്മൽ സലീം, വ്യാപാരി വ്യവസായി ഏകോപന സമിതി എടക്കര പ്രസിഡന്റ് റഫീഖ് തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ വിവിധ വകുപ്പ് തല ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ വ്യക്തികളും പങ്കെടുത്തു. നോഡൽ ഓഫീസർ ഡോ. എം.സി നിഷിത് സ്വാഗതവും തഹസിൽദാർ എ. ജയശ്രീ നന്ദിയും പറഞ്ഞു.

date