Skip to main content

കരിയർ ഗൈഡൻസ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ച

മലപ്പുറം ജില്ലാ ഭരണകൂടവും ജില്ലാ വനിതാ ശിശു വികസന ഓഫീസും സംയുക്തമായി 'ബേഠി ബച്ചാവോ ബേഠി പഠാവോ' പദ്ധതിയുടെ ഭാഗമായി അന്താരാഷ്ട്ര ബാലിക ദിനാചരണത്തോടനുബന്ധിച്ച് മലപ്പുറം ഗവ. ഗേൾസ് ഹയർ  സെക്കൻഡറി സ്‌കൂളിൽ കരിയർ ഗൈഡൻസ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. മലപ്പുറം നഗരസഭാ ചെയർമാൻ മുജീബ് കാടേരി ഉദ്ഘാടനം ചെയ്തു. മലപ്പുറം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ വി.പി ഷാജു അധ്യക്ഷത വഹിച്ചു. ചൈൽഡ് ഡെവല്മെന്റ് പ്രൊജക്ട് ഓഫീസർ സക്കീന കുന്നത് സ്വാഗതം പറഞ്ഞു. നഗരസഭാ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.കെ അബ്ദുൽ ഹക്കീം, സ്‌കൂൾ പി.ടി.എ വൈസ് പ്രസിഡന്റ് യു. ജാഫർ എന്നിവർ സംസാരിച്ചു. ജില്ലാ ജൂനിയർ എംപ്ലോയ്മെന്റ് ഓഫീസർ വിമൽ ഡൊമിനിക് കരിയർ ഗൈഡൻസ് ബോധവത്കരണ ക്ലാസ് നയിച്ചു. ജില്ലാ വനിതാ ശിശുവികസന ഓഫീസ് ഉദ്യോഗസ്ഥർ, ഡിസ്ട്രിക്ട് ഹബ്ബ് ഫോർ എംപവർമെന്റ് ഓഫ് വുമൺ ടീം അംഗങ്ങൾ, സ്‌കൂൾ അധ്യാപകർ, വിദ്യാർഥിനികൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

date