Skip to main content

അപേക്ഷ ക്ഷണിച്ചു

ഫിഷറീസ് വകുപ്പ് മുഖേന പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് വള്ളവും വലയും 40 ശതമാനം സബ്സിഡി നിരക്കിൽ ലഭ്യമാക്കുന്നതിനുള്ള പദ്ധതിയിലേയ്ക്ക് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിന് കീഴിൽ രജിസ്റ്റർ ചെയ്ത പരമ്പരാഗത മത്സ്യത്തൊഴിലാളികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ ഫോറത്തിനുമായി ജില്ലയിലെ മത്സ്യഭവനുകളിലും പൊന്നാനി ഫിഷറീസ് സ്റ്റേഷനിലും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലും ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 30. ഫോൺ: 0494 2667428, 2666428.

date