Skip to main content

കംപ്യൂട്ടര്‍ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

ആലപ്പുഴ: സര്‍ക്കാര്‍ സ്ഥാപനമായ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജിയുടെ ഹരിപ്പാട് കേന്ദ്രത്തില്‍ ഒക്ടോബര്‍ 25ന് ആരംഭിക്കുന്ന ടാലി- ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് ജി.എസ്.ടി യുസിംഗ് ടാലി, ഡി.ഇ& ഒ.എ ഡേറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്സുകള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. വിശദ വിവരങ്ങള്‍ക്ക് http://lbscentre.kerala.gov.in/services/courses എന്ന ലിങ്ക് സന്ദര്‍ശിക്കുക. എസ്.സി/എസ്.ടി, ഒ.ഇ.സി, ഒ.ബി.എച്ച് വിഭാഗങ്ങള്‍ക്ക് ഇ-ഗ്രാന്റ് ലഭിക്കും. ഫോണ്‍:0479-2417020.

date