Post Category
മലയാള ദിനം: ഭരണഭാഷ വാരാഘോഷം
ആലപ്പുഴ: മലയാള ദിനം ഭരണഭാഷ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം നവംബര്‍ 1ന് ഉച്ചകഴിഞ്ഞ് 2ന് സെന്റ് ജോസഫ്സ് വിമന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ നടത്താന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗം തീരുമാനമിച്ചു. ജില്ല കളക്ടര്‍ ജോണ്‍ വി. സാമുവല്‍ ഉദ്ഘാടനം ചെയ്യും. കവി കുരീപ്പുഴ ശ്രീകുമാര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ല ഭരണകൂടവും ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പും വിവിധ വകുപ്പുകളുമായി ചേര്‍ന്നാണ് പരിപാടികള്‍ നടത്തുന്നത്. ഇത് സംബന്ധിച്ച് ഒരു യോഗം കൂടി ചേരും. യോഗത്തില്‍ എ.ഡി.എം. എസ്. സന്തോഷ് കുമാര്‍ അധ്യക്ഷത വഹിച്ചു.
date
- Log in to post comments